എക്സൈസ് പിടികൂടിയ വിദേശ മദ്യം | അറസ്റ്റിലായ ഷാജൻ.

 

MV

Local

ആദിവാസി ഊരുകളിൽ വിൽപ്പനക്കെത്തിച്ച മദ്യവുമായി ഒരാൾ പിടിയിൽ

കുട്ടമ്പുഴയിൽ ആദിവാസി പ്രദേശങ്ങളെ ലക്ഷ്യമിട്ട് 15 ലിറ്റർ മദ്യം വിൽപ്പനക്കെത്തിച്ച പ്രതി അറസ്റ്റിൽ

Local Desk

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ വിൽപ്പനക്കെത്തിച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മദ്യം കടത്താനുപയോഗിച്ച ജീപ്പും എക്സൈസ് കസ്റ്റഡിയിലെടുത്തു. കുട്ടമ്പുഴ, ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റർ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവിൽ വച്ച് പിടിയിലായത്.

ബ്ലാവനയിൽ നിന്ന് ദുർഘടമായ കാട്ടുപാതയിലൂടെ കിലോമീറ്ററുകൾ ദൂരെയുള്ള ഉന്നതികളിൽ താമസിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രതി മദ്യവുമായി എത്തിയത്. മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വിലയ്ക്കാണ് മദ്യം ഇവർക്ക് വിറ്റിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് ഇൻസ്പെക്റ്റർ ടി. സബിന്‍റെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് ഇൻസ്‌പെക്റ്റർ ഗ്രേഡ് അജി അഗസ്റ്റിൻ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡുമാരായ കെ.കെ. വിനോദ്, വി.സി. ദേതു, ഡ്രൈവർ നന്ദു എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

താലൂക്കിൽ പലയിടങ്ങളിലും ബെവ്കോ ഔട്ട്‌ലെറ്റുകളിൽനിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് രാത്രികാലങ്ങളിലും ഡ്രെഡേകളിലും മറിച്ചു വിൽക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും, ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും എക്സൈസ് ഇൻസ്പെക്റ്റർ സബിൻ പറഞ്ഞു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"