വറുത്ത മീനിൽ ഉപ്പു കുറഞ്ഞു ; അങ്കമാലിയിൽ പാചകക്കാരനെ വെട്ടി പരുക്കേൽപ്പിച്ച് ഉടമ

 
Local

വറുത്ത മീനിൽ ഉപ്പു കുറഞ്ഞു ; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടൽ ഉടമ വെട്ടി പരുക്കേൽപ്പിച്ചു

വിളമ്പിയ മീനിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും പറഞ്ഞ് ഉവൈസ് ഷെഫ് റിയാസിനെ തനിക്കരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

MV Desk

കൊച്ചി: മീൻ വറുത്തതിൽ ഉപ്പു കുറഞ്ഞുവെന്ന് ആരോപിച്ച് പാചകക്കാരനെ ആക്രമിച്ച് ഹോട്ടൽ ഉടമ. കൊല്ലം സ്വദേശിയായ റിയാസിനെയാണ് വെട്ടിയത്. ‌അങ്കമാലിയിലെ കറുകുറ്റിയിലുള്ള മീൻ വിലാസം ഹോട്ടലിന്‍റെ ഉടമയും മലപ്പുറം സ്വദേശിയുമായ മുബമ്മദ് ഉവൈസിനെതിരേ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി പത്തു മണിയോടെ ഹോട്ടലിലെത്തിയ ഉവൈസ് ഫിഷ് ഫ്രൈ കഴിക്കാൻ നൽകാൻ ആവശ്യപ്പെട്ടിരുന്നു.

വിളമ്പിയ മീനിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും പറഞ്ഞ് ഉവൈസ് ഷെഫ് റിയാസിനെ തനിക്കരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഹോട്ടലിലെ ഫ്രീസർ കേടാണെന്നും അതു കൊണ്ട് മീനിന്‍റെ ഗുണനിലവാരം കുറയുകയാണെന്നും പല തവണ ആവശ്യപ്പെട്ടിട്ടും ഫ്രീസർ നന്നാക്കാൻ ഉടമസ്ഥർ തയാറായിട്ടില്ലെന്നും റിയാസ് പറഞ്ഞു.

ഇതാണ് ഉവൈസിനെ പ്രകോപിപ്പിച്ചത്. റിയാസിന്‍റെ ഷർട്ടിൽ കുത്തിപ്പിടിച്ച് പുറകോട്ട് തള്ളിയ ശേഷം അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയും തവിയെടുത്ത് തല്ലുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. റിയാസിന്‍റെ കൈക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരുക്ക് ഗുരുതരമല്ല.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്