ജാനകി

 
Local

മൂന്നാം വയസിൽ അസാമാന്യ നേട്ടം; ഐബിആർ അച്ചീവർ ബഹുമതിയുമായി ജാനകി

വിവിധ മേഖലകളിലെ നൂറിലധികം കാര്യങ്ങൾ തിരിച്ചറിഞ്ഞും ഓർത്തെടുത്ത് പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്‍റെ ഈ ശ്രദ്ധേയമായ നേട്ടം ജാനകി സ്വന്തമാക്കിയത്

MV Desk

തിരുവനന്തപുരം: മൂന്നാം വയസിൽ അസാമാന്യമായ ഓർമശക്തി പ്രകടിപ്പിച്ച് തിരുവനന്തപുരം സ്വദേശിയായ ജാനകി ആർ. 'ഐബിആർ അച്ചീവർ' (IBR Achiever) ബഹുമതിക്ക് അർഹയായി. വിവിധ മേഖലകളിലെ നൂറിലധികം കാര്യങ്ങൾ തിരിച്ചറിഞ്ഞും ഓർത്തെടുത്ത് പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്‍റെ ഈ ശ്രദ്ധേയമായ നേട്ടം ജാനകി സ്വന്തമാക്കിയത്. 46 മൃഗങ്ങൾ, 20 പക്ഷികൾ, 15 പൂക്കൾ, 14 വാഹനങ്ങൾ, 12 നിറങ്ങൾ, 12 പച്ചക്കറികൾ എന്നിവ കൃത്യമായി തിരിച്ചറിഞ്ഞ് പേര് പറയാൻ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു.

കൂടാതെ പഴങ്ങൾ, തൊഴിലുകൾ, വിവിധ ക്രിയകൾ (actions) എന്നിവയിൽ പത്തെണ്ണം വീതവും, 8 ഭക്ഷണസാധനങ്ങൾ, 8 ദേശീയ നേതാക്കൾ എന്നിവരെയും ജാനകി തിരിച്ചറിയുന്നു.

1 മുതൽ 20 വരെയുള്ള അക്കങ്ങൾ പറയുന്നതിനൊപ്പം ആഴ്ചയിലെ ദിവസങ്ങൾ, മാസങ്ങൾ, നാല് ഋതുക്കൾ എന്നിവയും ജാനകിക്ക് മനഃപാഠമാണ്. പോത്തൻകോട്, മീനാറ കഴിവിളാകത്ത് ലൈനിൽ മകം വീട്ടിലെ രാഗേഷ് എ.ആർ - രേവതി കൃഷ്ണൻ എന്നീ ദമ്പതിമാരുടെ മകളാണ് ജാനകി ആർ.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു

ഡിഎംകെയുമായുള്ള 9 വർഷത്തെ മുന്നണി ബന്ധം അവസാനിപ്പിച്ച് എംഡിഎംകെ; സ്റ്റാലിന് വീണ്ടും തിരിച്ചടി