എം.ജി. ടോമി, ഫാ. ഫെബി പുന്നേലിപറമ്പിൽ, ഫാ. ജോൺ തോട്ടാപ്പിള്ളി, പ്രൊവിൻഷ‍്യൽ ഫാ. ജോസ് നന്തികര, ജോസ് എലഞ്ഞിപ്പിള്ളി, ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി , പോളി കൊടിയൻ, ജോളി വടക്കൻ

 
Local

ഇന്‍റർ കോളെജിയേറ്റ് വോളിബോൾ ടൂർണമെന്‍റ് ഉദ്ഘടാനം ചെയ്തു

നിരവധി വൈദികരും ജനങ്ങളും വിദ‍്യാർത്ഥികളും പങ്കെടുത്ത വർ‌ണാഭമായ പ്രയാണം കോട്ടയ്ക്കൽ സെന്‍റ് തെരേസാസ് കോളെജ് ഗ്രൗണ്ടിലെ സ്റ്റേഡിയമായ എലഞ്ഞിപ്പിള്ളി അറേനയിൽ സമാപിച്ചു

Aswin AM

മാള: ഫാ. പോൾ കൊടിയൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സ്നേഹഗിരി തിരുഹൃദയ ദേവാലയത്തിൽ നിന്ന് ദീപശിഖ പ്രയാണത്തോടെ ആരംഭിച്ചു. നിരവധി വൈദികരും ജനങ്ങളും വിദ‍്യാർത്ഥികളും പങ്കെടുത്ത വർ‌ണാഭമായ പ്രയാണം കോട്ടയ്ക്കൽ സെന്‍റ് തെരേസാസ് കോളെജ് ഗ്രൗണ്ടിലെ സ്റ്റേഡിയമായ എലഞ്ഞിപ്പിള്ളി അറേനയിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതു സമ്മേളനം ഇന്ത‍്യൻ ഇന്‍റർനാഷണൽ വോളിബോൾ പ്ലെയർ റെജി ജോസഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അധ‍്യക്ഷത വഹിച്ചു. തൃശൂർ ദേവമാത പ്രൊവിൻഷ‍്യൽ ഫാ. ജോസ് നന്തികര അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജോൺ തോട്ടാപ്പിള്ളി, ഫാ. ഫെബി പുന്നേലിപറമ്പിൽ, ജോസ് എലഞ്ഞിപ്പിള്ളി, പോളി കൊടിയൻ, ടൂർണമെന്‍റ് ചെയർമാൻ ഡോ. ഫാ. വിൽസൺ തറയിൽ ആശംസകൾ അർപ്പിച്ചു. ടൂർണമെന്‍റ് ജോയിന്‍റ് കൺവീനർ പ്രൊഫ. എം.ജി. ടോമി സ്വാഗതവും കൺവീനർ ജോളി വടക്കൻ നന്ദിയും പറ‍ഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ സീനിയർ നാഷണൽ വോളിബോൾ ചാമ്പ‍്യൻഷിപ്പ് ഗോൾഡ് മെഡലിസ്റ്റ് സജി കുമാർ, മുൻ യൂത്ത് നാഷണൽ വോളിബോൾ ചാമ്പ‍്യൻ സഞ്ജയ് ബാലിക എം, ദക്ഷിണേന്ത‍്യൻ ബോൾ ബാഡ്മിന്‍റൺ ചാമ്പ‍്യൻഷിപ്പ് ഗോൾഡ് മെഡലിസ്റ്റ് ജോഷ്ണ ജോൺ വി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ആദ‍്യ ദിനത്തിലെ വോളിബോൾ ടൂർണമെന്‍റിൽ വനിത വിഭാഗത്തിൽ അസംപ്ഷൻ കോളെജ് ചങ്ങനാശ്ശേരിയും പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളെജ് ഇരിഞ്ഞാലക്കുടയും വിജയികളായി.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ‌

എച്ച്പിവി വാക്സിനേഷൻ ക്യാംപയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ