വി.വി. പൗലോസ്

 
Local

കാണാതായ ആളുടെ മൃതദേഹം ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിൽ പാറമടയിൽ കണ്ടെത്തി

സെപ്റ്റംബർ 30 മുതൽ ഇദ്ദേഹത്തെ കാണാതായെന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു

Local Desk

കോതമംഗലം: ഓടക്കാലി, അശമന്നൂർ തലപ്പുഞ്ചയിൽ നിന്ന് അഞ്ചു ദിവസം മുൻപു കാണാതായ ആളെ വീടിനടുത്തുള്ള പാറമടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അശമന്നൂർ തലപ്പുഞ്ച വെട്ടുവേലിക്കുടി വി.വി. പൗലോസിന്‍റെ (71) മൃതദേഹമാണ് കണ്ടെത്തിയത്.

സെപ്റ്റംബർ 30 മുതൽ ഇദ്ദേഹത്തെ കാണാതായെന്ന് മകൻ കുറുപ്പംപടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള പാറമടയിലെ വെള്ളത്തിൽ ശനിയാഴ്ച മകൻ എബി മൃതദേഹം കണ്ടത്. ദേഹത്ത് കരിങ്കല്ല് കെട്ടിയ നിലയിലായിരുന്നു.

ശാസ്ത്രീയ അന്വേഷണ വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ലീല. മക്കൾ: എബി, ബേസിൽ (കാനഡ). മരുമകൾ: ഷെറിൻ.