വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

 
Local

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെ അതുവഴി കടന്നു പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്

Namitha Mohanan

കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. വൈറ്റില ഫ്ളൈഓവറിന് താഴെ റെയിൽവേ ട്രോക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് മൃതദേഹം കാണുന്നത്. ഇതുവഴി കടന്നുപോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം 35-40 വയസ് പ്രായമുള്ള സ്ത്രീയുടെതാണെന്നാണ് നിഗമനം. മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തായി കിടത്തിയനിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

എം.കെ. സ്റ്റാലിന് തിരിച്ചടി; കൊളത്തൂരിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ഹർജി തള്ളി

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന് ജാമ‍്യം

അങ്കമാലി കറുകുറ്റിയിൽ ലോട്ടറി വിൽപ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് നാലു ദിവസം പഴക്കം

സ്വർണ വില മുകളിലേക്ക്; പവന് 2440 രൂപ കൂടി

ഇമാം ഉൾ ഹഖിന് 2 വർഷത്തേക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി പിസിബി; റിസ്‌വാന്‍റെ കരിയർ അവസാനിച്ചോ?