നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

 
Mumbai

നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

രാത്രി എട്ടു മുതല്‍ ക്ഷേത്രത്തില്‍ വിവിധ കലാപരിപാടികള്‍

Mumbai Correspondent

പുനെ : നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വാര്‍ഷികോത്സവത്തിനു കൊടിയേറി. ചൊവ്വാഴ്ച വൈകിട്ട് നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ക്ഷേത്രംതന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാര്‍ഷികോത്സവത്തിനു കൊടിയേറ്റിയത്.

വൈകീട്ട് ദീപാരാധനയ്ക്കുശേഷം നടന്ന ആചാര്യവരണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഭക്തജനങ്ങളുടെയും ക്ഷേത്രംഭാരവാഹികളുടെയും സാന്നിധ്യത്തില്‍ തന്ത്രി കൊടിമരപൂജയും ധ്വജപൂജയും കൊടിയേറ്റവും നടത്തി. എന്‍.എസ്.എസ്. പിംപ്രി ചിഞ്ച്വാഡിന്‍റെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് രാധേയം ഭജന്‍സ് നാമജപ ലഹരി അവതരിപ്പിച്ചു.

വിഷു ദിനമായ ബുധനാഴ്ച രാവിലെ നാലുമുതല്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഉണ്ടായിരുന്നു. പുനെയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഒട്ടേറെ ഭക്തര്‍ വിഷുദിനത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്നു. വാര്‍ഷികോത്സവതോടനുബന്ധിച്ച് 21 വരെ രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്നുവരെ ഭാഗവതപാരായണവും വിശേഷാല്‍പൂജകളും ദിവസേന അന്നദാനവും ഉണ്ടായിരിക്കും. 20-ന് വൈകിട്ട് പള്ളിവേട്ടയും 21-ന് വൈകിട്ട് വാദ്യ ഘോഷങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആറാട്ട് എഴുന്നെള്ളിക്കലും നഗരപ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ആറാട്ടും ഉത്സവം കൊടിയിറക്കവും നടക്കും. ഉത്സവത്തോടനുബന്ധിച്ചു രാത്രി എട്ടു മുതല്‍ ക്ഷേത്രത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

നിതിൻ രാജിന്‍റെ മരണത്തിൽ പങ്കില്ല; ഇടക്കാല ഹർജി സമർപ്പിച്ച് ആരോപണ വിധയരായ അധ‍്യാപകർ