വാനും സിമന്‍റ് മിക്‌സര്‍ വാഹനവും കൂട്ടിയിടിച്ച് 11 മരണം

 
Mumbai

വാനും സിമന്‍റ് മിക്‌സര്‍ വാഹനവും കൂട്ടിയിടിച്ച് 11 മരണം

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുര്‍ബാദില്‍ വാനും സിമന്‍റ് മിക്‌സറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൂര്‍ബാദിലെ ഗോവിലി ഗ്രാമത്തിലെ റൈത പാലത്തില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

ടാക്‌സിയായി ഓടുന്ന വാന്‍ എതിര്‍ദിശയില്‍നിന്ന് വന്ന സിമന്‍റ് മിക്‌സറില്‍ ഇടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന 11 പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

രക്ഷാപ്രവര്‍ത്തനം മണിക്കൂറുകളോളം നീണ്ടു. ദുരന്തനിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.