മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മുംബൈ: മഹാരാഷ്ട്രയിൽ 2 വാഹനാപകടങ്ങളിലായി 14 മരണം. ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാഗ്പൂരിലേക്ക് പോവുകയായിരുന്ന സംഘം ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ മൂന്ന് മണിയോടെ ട്രക്ക് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് കുട്ടികളടക്കം 8 പേരാണ് മരിച്ചത്. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്.
നാന്ദേഡിൽ ഉണ്ടായ അപകടത്തിലും പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ചായിരുന്നു. 6 പേർ മരിച്ചു. എട്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാഗ്പൂർ-റായ്പൂർ ദേശീയ പാതയിൽ രാവിലെ ഏഴ് മണിക്കാണ് സംഭവം. ഛത്തീസ്ഗഢിലെ റായ്പൂരിൽ നിന്ന് നാഗ്പൂരിലേക്ക് വരികയായിരുന്ന ബൊലേറോ എസ്‌യുവി കാർ ഐഷർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടംബത്തിന് 2 ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകും.