മുംബൈയിൽ 1.75 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട: 6പേർ പിടിയിൽ  drug seized
Mumbai

മുംബൈയിൽ 1.75 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട: 6പേർ പിടിയിൽ

മയക്കു മരുന്ന് കൂടാതെ 1.18 ലക്ഷം രൂപ ക്യാഷും എൻസിബി പിടിച്ചെടുത്തു.

നീതു ചന്ദ്രൻ

മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) മുംബൈ സോണൽ യൂണിറ്റ് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി. വെള്ളിയാഴ്ച 75 കിലോ കഞ്ചാവും മറ്റു മയക്കു മരുന്ന് സാമഗ്രികളും കണ്ടെടുത്തു. ഏകദേശം 1.75 കോടി രൂപ വിലമതിക്കുന്നതാണ് ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സഹായികളെ അന്വേഷിക്കുകയാണെന്നും അധികം വൈകാതെ അവരും പിടിയിൽ ആകുമെന്നും എൻസിബി അറിയിച്ചു.

മയക്കു മരുന്ന് കൂടാതെ 1.18 ലക്ഷം രൂപ ക്യാഷും എൻസിബി പിടിച്ചെടുത്തു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളായ മനീഷ് പി, ആകാശ് പി, രാജ് കെ, മോഹനീഷ് എസ്, സണ്ണി ജെ എന്നിവർ ഭിവണ്ടിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ എൻസിബി പിടികൂടുക ആയിരുന്നു.

വാഹന പരിശോധനയിൽ ട്രാവൽ ബാഗുകൾ, ട്രോളി ബാഗുകൾ, ഗണ്ണി ബാഗുകൾ എന്നിവയിൽ നിന്നാണ് 75 കിലോ കഞ്ചാവ് കണ്ടെടുത്തത്.

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം

ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ അമൃത്സർ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ജന്തർ മന്തർ പരാമർശത്തിൽ വിവാദം

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവച്ചു

ജെൻ സിയുടെ പരാതികൾ യഥാർഥം; മോഹൻ ഭാഗവതിന്‍റെ പരാമർശത്തെ പിന്തുണച്ച് ഒമർ അബ്ദുള്ള