അന്ധേരി മെട്രൊ സ്‌റ്റേഷനില്‍ പൂക്കളം ഒരുക്കും
മുംബൈ: ഓണത്തിന്റെ കേരളീയ പാരമ്പര്യവും സാംസ്‌കാരിക സന്ദേശവും മുംബൈയുടെ ഹൃദയഭാഗത്തേക്ക് എത്തിക്കാനുള്ള ഒരുക്കവുമായി അന്ധേരി മലയാളി സമാജം. ഇതിന്‍റെ ഭാഗമായി അന്ധേരി മെട്രൊ സ്റ്റേഷനില്‍ 25, 26, 27 തീയതികളില്‍ പൂക്കളം ഒരുക്കും.
മുംബൈയിലെ ഏറ്റവും തിരക്കേറിയ പൊതുഇടങ്ങളിലൊന്നായ അന്ധേരി മെട്രൊ സ്റ്റേഷനിലൂടെ ദിവസേന കടന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഓണാനുഭവം പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പൂക്കളം.
ഭാഷ, മതം, ദേശം, വേഷം തുടങ്ങിയ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്ന സാംസ്‌കാരിക സൗഹൃദത്തിന്റെ വേദിയായി പൂക്കളം മാറണമെന്നാണ് സമാജത്തിന്റെ ലക്ഷ്യം. കൂടുതല്‍ വിരങ്ങള്‍ക്ക്: 9820063617.