പാല്‍ഘര്‍ കൈരളി സമാജം ഓണാഘോഷം

 
Mumbai

പാല്‍ഘര്‍ കൈരളി സമാജം ഓണാഘോഷം നടത്തി

അഡ്വ. രാഖി സുനില്‍ മുഖ്യാതിഥിയായി

Mumbai Correspondent

മുംബൈ: പാല്‍ഘര്‍ കൈരളി സമാജത്തിന്‍റെ ഓണാഘോഷം വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു. അഡ്വ. രാഖി സുനില്‍ മുഖ്യാതിഥിയായിരുന്നു. പാല്‍ഘര്‍ ജില്ലാ അസിസ്റ്റന്റ് കളക്റ്റർ പി.വി. അമല്‍, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ജിത്തു ജോസ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

സമാജം പ്രസിഡന്റ് ബിബീഷ് നായര്‍, സെക്രട്ടറി ഷാജികുമാര്‍ നായര്‍, ട്രഷറര്‍ കെ. മണി, കണ്‍വീനര്‍ മാത്യു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. താരാപൂര്‍ മലയാളി സമാജം സെക്രട്ടറി സുദീപ് നായര്‍, ദഹാനു മലയാളി സമാജം പ്രസിഡന്റ് എബ്രഹാം ടി.കെ. തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.