കേരള ഹൗസിലെ നോര്‍ക്ക ഓഫിസിന് മുന്നില്‍ 14ന് പ്രതിഷേധം

 
Mumbai

കേരള ഹൗസിലെ നോര്‍ക്ക ഓഫിസിന് മുന്നില്‍ നവംബർ 14ന് പ്രതിഷേധം

രാവിലെ 11ന് ധര്‍ണ നടത്തും

Mumbai Correspondent

മുംബൈ: പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കിയ നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയത്തില്‍ വന്‍ വര്‍ധനവരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ മുംബൈയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നവംബർ 14-ന് പ്രതിഷേധ ധര്‍ണ നടത്തും. കേരള ഹൗസിലെ നോര്‍ക്ക ഓഫീസിനു മുന്‍പില്‍ രാവിലെ പതിനൊന്നിന് ധര്‍ണ നടത്താനാണ് തീരുമാനം.

കേരളീയ കേന്ദ്രസംഘടനയുടെ ആഭിമുഖ്യത്തില്‍ നെരൂളില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ കെ.കെ.എസില്‍ അഫിലിയേറ്റ് ചെയ്ത മലയാളിസമാജം പ്രവര്‍ത്തകരും മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും സാമൂഹികപ്രവര്‍ത്തകരും പങ്കെടുത്തു. കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് ടി.എന്‍. ഹരിഹരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി മാത്യു തോമസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഒട്ടേറെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത് പ്രീമിയം വര്‍ധനയിലുള്ള പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. യോഗത്തില്‍ പ്രദീപ് കുമാര്‍, എം.ജി. അരുണ്‍, പവിത്രന്‍ കണ്ണോത്ത്, വി.കെ.എന്‍. നായര്‍, എന്‍.കെ. ഭൂപേഷ് ബാബു, അനില്‍ പ്രകാശ്, ആര്‍.ഡി. ഹരികുമാര്‍, രാജശ്രീ നായര്‍, ഗിരീഷ് കുമാര്‍, ഫ്രാന്‍സിസ്, സുരേന്ദ്ര ബാബു, കുഞ്ഞികൃഷ്ണന്‍, ജയശ്രീ രാജേഷ്, ഹരി നമ്പ്യാത്ത്, ടി. സുരേഷ്, രാജ, സേവ്യര്‍ സൂരി, സി.എന്‍. ബാലകൃഷ്ണന്‍, ലളിതാ ശ്രീഭദ്രന്‍, ഗിരിജാ ഉദയന്‍, ഇന്ദിര, കെ.ജി. രാജന്‍, മിനി അനില്‍ പ്രകാശ്, ടി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.