Mumbai

എസ്എൻഡിപി നെരൂൾ ശാഖയുടെ 21ാം വാർഷിക പൊതുയോഗം മാർച്ച് മൂന്നിന്

അഞ്ച് മണി മുതൽ വനിതാസംഘം യൂണിറ്റ് വാർഷിക പൊതുയോഗവും നടത്തപെടുമെന്ന് ശാഖാ സെക്രെട്ടറി രതീഷ് ബാബു അറിയിച്ചു

Namitha Mohanan

നവിമുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം നെരൂൾ ശാഖയുടെ 21-മത് വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് എൻ.ഡി.പ്രകാശിന്‍റെ അധ്യക്ഷതയിൽ ഞായറാഴ്ച,മാർച്ച് മൂന്നിന് വൈകീട്ട് കൃത്യം നാല് മണിക്ക് നെരൂൾ ഈസ്റ്റിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടത്തപ്പെടുന്നു.

മഹാഗുരുപൂജ,കഴിഞ്ഞ പൊതുയോഗ മിനിറ്റ്സ് അവതരണം, രണ്ടായിരത്തി ഇരുപത്തിമൂന്നാം വർഷത്തെ കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ച് പാസാക്കുക,രണ്ടായിരത്തി ഇരുപത്തി നാലിലെ ബഡ്‌ജറ്റ്‌ അവതരണം എന്നിവയാണ് മുഖ്യ അജണ്ട,കഴിഞ്ഞ അദ്ധ്യയന വർഷം മഹാരാഷ്ട്ര എസ്എസ്‌സി ,എച്ച് എസ് സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് ഗോൾഡ് മെഡലും,ഒന്നാം ക്ലാസ്സുമുതൽ ഒൻപതാം ക്ലാസ് വരെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകുന്നതാണ്. തുടർന്ന് അഞ്ച് മണി മുതൽ വനിതാസംഘം യൂണിറ്റ് വാർഷിക പൊതുയോഗവും നടത്തപെടുമെന്ന് ശാഖാ സെക്രെട്ടറി രതീഷ് ബാബു അറിയിച്ചു.

മധ്യപ്രദേശ് രാജ‍്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്‍റെ പത്രിക തള്ളി, തെര. കമ്മിഷൻ ആസ്ഥാനത്ത് പ്രതിഷേധവുമായി നേതാക്കൾ

ദീർഘ ഇടവേളയ്ക്ക് ശേഷം കെ.ടി. ജലീൽ അധ്യാപകനായി തിരിച്ചെത്തുന്നു

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയി തുടരും; സംസ്ഥാന സമിതി യോഗത്തിൽ ധാരണ

അഭിഷേക് ബാനർജിയുടെയും മമതയുടെയും വസതികളിൽ ഒരേസമയം സിഐഡിയുടെ പരിശോധന

ഒമാന് നന്ദി പറഞ്ഞ് ഇന്ത്യ