സാബു ഡാനിയേല്‍ അനുസ്മരണം
മുംബൈ: സാബു ഡാനിയേലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കൈരളി സിബിഡി ഹാളില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാബുവിന്റെ സ്‌നേഹവും സൗഹൃദവും കരുതലും ഓര്‍ത്തെടുത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ വിവിധ ഓര്‍മ്മകള്‍ പങ്കുവച്ചു.
സാബുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവര്‍ അദ്ദേഹത്തിന്റെ വ്യക്തിത്വവും സൗഹൃദവും സാമൂഹിക ബന്ധങ്ങളും അനുസ്മരിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 'സ്‌നേഹത്തോടെ ഓര്‍ക്കുന്നു' എന്ന സന്ദേശവുമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.