പൂക്കള മത്സരം നടത്തി ഡോംബിവ്‌ലി സമാജം

 
Mumbai

ഓണത്തിന് മുന്നോടിയായി പൂക്കള മത്സരം നടത്തി ഡോംബിവ്‌ലി സമാജം

ഓണച്ചന്തയില്‍ 96 സ്റ്റാളുകള്‍

Mumbai Correspondent

ഡോംബിവ്ലി: ഡോംബിവ്ലി കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൂക്കളമത്സരത്തില്‍ 30 ടീമുകള്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ പൂക്കളമത്സരങ്ങളിലൊന്നാണിത്.

കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും പ്രവാസലോകത്തും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. വര്‍ണാഭമായ പൂക്കളങ്ങളും മത്സരാര്‍ത്ഥികളുടെ ആവേശവും പരിപാടിക്ക് ഉത്സവാന്തരീക്ഷം നല്‍കി. മത്സരത്തിലെ വിജയികള്‍ക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ വീതം സമ്മാനങ്ങള്‍ നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും 3,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കി.

പൂക്കളമത്സരത്തോടനുബന്ധിച്ച് സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആറാമത് ഓണച്ചന്തയും ശ്രദ്ധേയമായി. വിവിധ ഉത്പന്നങ്ങളുമായി 96 സ്റ്റാളുകളാണ് ഓണച്ചന്തയില്‍ ഒരുക്കിയത്.