മുളുണ്ട് കേരള സമാജം ഓണാഘോഷം

 
Mumbai

മുളുണ്ട് കേരള സമാജം ഓണാഘോഷം സെപ്റ്റംബര്‍ 20ന്

മിഹിര്‍ കൊട്ടെച്ച പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും

Mumbai Correspondent

മുംബൈ: മുളുണ്ട് കേരള സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 20ന് മുളുണ്ട് വെസ്റ്റിലെ അപ്ന ബസാറിനു മുകളിലുള്ള മഹാരാഷ്ട്ര സേവ സംഘ് ഹാളില്‍ വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. മുളുണ്ട് എംഎല്‍എ മിഹിര്‍ കൊട്ടെച്ച പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും.

രാവിലെ 10ന് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, ജനറല്‍ സെക്രട്ടറി ബി. കെ. കെ. കണ്ണന്‍, ട്രഷറര്‍ മുരളിധരന്‍, ലയണ്‍ എം. കുമാരന്‍ നായര്‍, പ്രസിഡന്റ് എമിരേറ്റ്‌സ് കലാശ്രീ സി. കെ. കെ. പൊതുവാള്‍, പ്രോഗ്രാം കണ്‍വീനര്‍ ശശിധരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമാജം അംഗങ്ങളും മുംബൈയിലെ പ്രശസ്ത കലാകാരന്മാരും വിവിധ പരിപാടികള്‍ അവതരിപ്പിക്കും. മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കുള്ള അജിത് കുമാര്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാനം, ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വനിതാ വിഭാഗം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, മഹാബലി ചക്രവര്‍ത്തിയുടെ എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും.

ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 5 വിജയി ശിവശങ്കര്‍ കൃഷ്ണ അവതരിപ്പിക്കുന്ന ഗാനങ്ങള്‍, നൃത്താധ്യാപിക ഗിരിജ ടീച്ചറുടെ നേതൃത്വത്തില്‍ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ ലീല ബാലെ, കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ചങ്ങമ്പുഴയുടെ പ്രശസ്ത കവിതയായ രമണന്റെ നൃത്താവിഷ്‌കാരം എന്നിവയും അരങ്ങേറും. സംഗീത, സുപ്രഭ നായര്‍, ഇടശ്ശേരി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികള്‍ നിയന്ത്രിക്കും. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ ആഘോഷങ്ങള്‍ സമാപിക്കും.

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

18 സ്പാകളിൽ പൊലീസ് റെയ്ഡ്; 30 സ്ത്രീകൾ അടക്കം 50 പേർ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം

പരീക്ഷയിൽ ചാറ്റ് ജിപിടി ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ബോംബെ ഐഐടി വിദ്യാർഥി ജീവനൊടുക്കി; ക്യാംപസിൽ പ്രതിഷേധം