മീരാ റോഡിനെയും വസായ്-വിരാര്‍ മേഖലയെയും ബന്ധിപ്പിച്ച് മെട്രോ വരുന്നു

 

Representative image

Mumbai

മീരാ റോഡിനെയും വസായ്-വിരാര്‍ മേഖലയെയും ബന്ധിപ്പിച്ച് മെട്രോ വരുന്നു

പദ്ധതിച്ചെലവ് 17724 കോടി രൂപ

Mumbai Correspondent

മുംബൈ: പാല്‍ഘര്‍ ജില്ലയ്ക്ക് പുതിയ മുഖം നല്‍കുന്ന മെട്രോ ലൈന്‍ 13 പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി അംഗീകാരം നല്‍കി. 17,724.99 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എംഎംആര്‍ഡിഎയുടെ നേതൃത്വത്തിലാണ് നടപ്പാക്കുക.

25.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ലൈന്‍ 13ല്‍ 16 സ്റ്റേഷനുകളാണ് ഉണ്ടാകുക. 21.78 കിലോമീറ്റര്‍ പാത എലിവേറ്റഡും 3.25 കിലോമീറ്റര്‍ ഭൂഗര്‍ഭവുമായിരിക്കും. 13 എലിവേറ്റഡ് സ്റ്റേഷനുകളും മൂന്ന് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതിയിലുള്ളത്. പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത വസായ് ക്രീക്കിന് കുറുകെ 4.92 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന സംയോജിത ആറുവരിപ്പാത-മെട്രോ പാലമാണ്. പാലം യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ റോഡ് യാത്രയിലെ ഏകദേശം 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അധിക ചുറ്റിപ്പോക്ക് ഒഴിവാക്കാനാകും.

മീരാ റോഡ്, വസായ്, നായ്ഗാവ്, നലസോപാര, വിരാര്‍ എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് മെട്രോ ലൈന്‍ 13. നായ്ഗാവ്, നലസോപാര, വിരാര്‍ റെയില്‍വേ സ്റ്റേഷനുകളുമായി മെട്രോയ്ക്ക് ഇന്റര്‍ചേഞ്ച് സൗകര്യവും ഒരുക്കും.

മെട്രോ ലൈന്‍ 9-ലേക്കും റെയില്‍വേയിലേക്കും കണക്റ്റിവിറ്റി

നേതാജി സുഭാഷ് ചന്ദ്രബോസ് സ്റ്റേഡിയത്തില്‍ മെട്രോ ലൈന്‍ 9-മായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ മെട്രോ സ്റ്റേഷനുകളിലും ബസ് കണക്റ്റിവിറ്റി ഒരുക്കുന്നതോടെ മെട്രോ, റെയില്‍വേ, ബസ് സര്‍വീസുകള്‍ തമ്മിലുള്ള യാത്ര കൂടുതല്‍ സുഗമമാകും. ചിഖല്‍ ഡോംഗ്രിയിലാണ് മെട്രോ ഡിപ്പോ നിര്‍ദേശിച്ചിരിക്കുന്നത്.

യാത്രാസമയം പകുതിയോളം കുറയ്ക്കും

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡ് യാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാസമയം ഏകദേശം 50 ശതമാനം വരെ കുറയ്ക്കാന്‍ മെട്രോ ലൈന്‍ 13ന് കഴിയുമെന്നാണ് വിലയിരുത്തല്‍. മീരാ-ഭായന്ദര്‍, വസായ്-വിരാര്‍ മേഖലകളെയും മുംബൈയുടെ പ്രാന്തപ്രദേശങ്ങളെയും പുതിയ വളര്‍ച്ചാ കേന്ദ്രങ്ങളെയും തമ്മില്‍ കൂടുതല്‍ അടുത്ത് ബന്ധിപ്പിക്കാനും പദ്ധതി സഹായിക്കും

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

മലേറിയ മരുന്ന് കഴിച്ച എഴ് വയസുകാരി മരിച്ചു; ആന്ധ്രയിൽ 52 പേർ ആശുപത്രിയിൽ

രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിക്കെതിരേ കേസെടുത്ത് പൊലീസ്

രാമക്ഷേത്ര ട്രസ്റ്റിന് പുതിയ സിഇഒ; മൂന്ന് പേരുടെ പട്ടിക കൈമാറി, അന്തിമ തീരുമാനം ബുധനാഴ്ച

പ്രിയദർശിനിയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് ശുപാർശ; റിപ്പോർട്ട് സമർപ്പിച്ചു