ദി ബിഗ് മിക്‌സ് ലൈവ് ഷോ നവംബര്‍ ഒന്നിന്

 
Mumbai

ദി ബിഗ് മിക്‌സ് ലൈവ് ഷോ നവംബര്‍ ഒന്നിന്

ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി ലഭ്യമാണ്

Mumbai Correspondent

മുംബൈ: സംഗീതവും ഹാസ്യവും നൃത്തവും കോര്‍ത്തിണക്കി അസ്തിത്വ എന്റര്‍ടൈന്‍മെന്റ് അവതരിപ്പിക്കുന്ന 'ദി ബിഗ് മിക്‌സ് 2026 കോമഡി ആൻഡ് മ്യൂസിക് ഷോ'യുടെ പ്രീമിയര്‍ മുംബൈയില്‍ നടക്കുന്നു. പെരുമാത്ത് വേള്‍ഡ് വൈഡ് ഗ്രൂപ്പിന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന പരിപാടി 2026 നവംബര്‍ ഒന്നിന് രാത്രി 8ന് മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ് നാട്യമന്ദിറിലാണ് അരങ്ങേറുന്നത്. പരമ്പരയിലെ അടുത്ത ഷോ ഡിസംബര്‍ 20-ന് നടക്കും. ലാഫ്, ഗ്രൂവ്, റിപ്പീറ്റ് എന്ന ടാഗ്ലൈനോടെയെത്തുന്ന ഈ കലാവിരുന്ന് മുളുണ്ട്, താനെ, സെന്‍ട്രല്‍ സബര്‍ബ്‌സ് എന്നിവിടങ്ങളിലെ കുടുംബങ്ങള്‍, യുവാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.

പ്രമുഖ സ്റ്റാന്‍ഡ്-അപ് കൊമേഡിയന്‍ ആനന്ദ് സുബ്രഹ്‌മണ്യന്‍, ഗായകന്‍ രാജ്, ഹേ സുന്‍ സരാ ബാന്‍ഡ് എന്നിവരുടെ ലൈവ് സംഗീത പ്രകടനങ്ങളാണ് പ്രീമിയര്‍ ഷോയുടെ പ്രധാന ആകര്‍ഷണം. റാപ്പര്‍ കവീറയുടെ ഓപ്പണിംഗ് ആക്‌റ്റോടെ ആരംഭിക്കുന്ന ചടങ്ങില്‍ ഗീതാ നൃത്യ വിദ്യാലയത്തിലെ ഗിരിജാ നായര്‍, ദിനേശ് ഡാന്‍സ് ടീം എന്നിവര്‍ അവതരിപ്പിക്കുന്ന പ്രത്യേക നൃത്ത പ്രകടനവും ഉണ്ടായിരിക്കും.

പിഎംകെ ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകളിലും പുരുഷന്മാരിലും സ്തനാര്‍ബുദ ബോധവല്‍ക്കരണം പരിപാടിയുടെ ഭാഗമായി നടത്തും. കൂടാതെ, ഗിരിജ വെല്‍ഫെയര്‍ അസോസിയേഷനുമായി ചേര്‍ന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടി പിന്തുണ നല്‍കുന്നുണ്ട്. ലൈവ് ഷോയുടെ ടിക്കറ്റുകള്‍ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക്‌മൈഷോ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. നിഖില്‍ നായര്‍: +91 97573 96372, ട്വിങ്കിള്‍: +91 97731 06293