നവിമുംബൈയില്‍ ജുവലറി പാര്‍ക്കിന് തറക്കല്ലിട്ടു
നവിമുംബൈ: നവിമുംബൈയിലെ മാപെയില്‍ ഇന്ത്യ ജൂവലറി പാര്‍ക്കിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തറക്കല്ലിട്ടു. 22 ഏക്കറിലാണ് പാര്‍ക്ക് ഒരുങ്ങുന്നത്. പദ്ധതിയിലൂടെ ആഭരണ നിര്‍മാണത്തിലും കയറ്റുമതിയിലും ആഗോളതലത്തിലെ പ്രധാന കേന്ദ്രമായി മഹാരാഷ്ട്രയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും നേരിട്ടും പരോക്ഷമായും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. മഹാപെയിലെ ടിടിസി വ്യവസായ മേഖലയിലാണ് പദ്ധതി. വനംമന്ത്രി ഗണേഷ് നായിക്, രത്ന-ആഭരണ വ്യവസായ മേഖലയിലെ പ്രമുഖർ തുടങ്ങിയവര്‍ പങ്കെടുത്തു.