അല്ലിയാമ്പൽ കടവ് സാഹിത്യ ശിൽപ്പശാല ഉദ്ഘാടനച്ചടങ്ങിൽ നിന്ന്.

MV

Mumbai

അല്ലിയാമ്പൽ കടവ് സാഹിത്യ ശിൽപ്പശാല ശ്രദ്ധയേമായി

വി.ആർ. സുധീഷ്, വയലാർ ശരത് ചന്ദ്ര വർമ, ഡോ. സജിത് ഏവൂരേത്ത് തുടങ്ങിയവർ പങ്കെടുത്തു.

Mumbai Correspondent

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ വസായ് ബികെഎസ് സ്കൂളിൽ സംഘടിപ്പിച്ച അല്ലിയാമ്പൽ കടവ് സാഹിത്യ ശിൽപ്പശാല സമ്പുഷ്ടമായ സാഹിത്യ ചർച്ചകൾ കൊണ്ടും പ്രഭാഷണങ്ങൾകൊണ്ടും കവിതാലാപനം കൊണ്ടും ശ്രദ്ധേയമായി. അല്ലിയാമ്പൽ കടവ് മലയാളിക്ക് മറക്കാൻ കഴിയാത്ത പാട്ടാണ്. മറുനാടൻ മലയാളികളടക്കം നെഞ്ചിലേറ്റിയ പാട്ടാണിത്. മറുനാട്ടിൽ ഇത്തരത്തിലുള്ള ഒരു സാഹിത്യ പരിപാടി സംഘടിപ്പിച്ച പ്രതീക്ഷ ഫൗണ്ടേഷൻ ഏറെ അഭിനന്ദനം അർഹിക്കുന്നു എന്ന് മുഖ്യ പ്രഭാഷണം നടത്തിയ വി.ആർ. സുധീഷ് പറഞ്ഞു.

എത്രകാലം കഴിഞ്ഞാലും മലയാളിയുടെ മനസിൽ പച്ചപിടിച്ചു നിൽക്കുന്ന ഗാനങ്ങളാണ് വയലാർ രാമവർമ മലയാളത്തിന് സമ്മാനിച്ചത്. ന്യൂജെൻ പാട്ടുകൾ നിലനിൽക്കുന്നില്ലെന്നത് സത്യമാണെങ്കിലും, അവരെ കുറ്റം പറയാൻ കഴിയില്ല. വയലാർ ജീവിച്ചിരുന്ന സാഹചര്യവും അനുഭവങ്ങളും ഇന്നത്തെ തലമുറയ്ക്കില്ല. അവർ അവരുടെ ഇന്നത്തെ സാഹചര്യത്തിനനുസരിച്ചാണ് എഴുതുന്നത്. അവരിലും നല്ല ഗാനരചയിതാക്കൾ ഉണ്ടെന്ന് ശിൽപ്പശാലയിൽ സംസാരിച്ച വയലാർ ശരത്ചന്ദ്ര വർമ പറഞ്ഞു.

മലയാള സിനിമയിലെ ഋഷിതുല്യനായ പ്രതിഭയായിരുന്നു പത്‌മരാജൻ. അകാലത്തിൽ വിടപറഞ്ഞുവെങ്കിലും ഒരുമനുഷ്യായുസ്സിൽ തീർക്കേണ്ടത് എഴുതിത്തീർത്താണ് അദ്ദേഹം മറഞ്ഞത്. അദ്ദേഹത്തിന്‍റെ സിനിമയെക്കുറിച്ചള്ള പഠനത്തിനാണ് ഡോക്റ്ററേറ്റ് കിട്ടിയതെന്നതിൽ അഭിമാനമുണ്ട്. അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരിക്കാത്ത സൃഷ്ടികൾ വായിക്കാൻ കഴിഞ്ഞുവെന്നത് ഭാഗ്യമായി കരുതുന്നു. പത്മരാജൻ സിനിമയിലെ സംഗീതം എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കവെ ഡോ. സജിത് ഏവൂരേത്ത് പറഞ്ഞു.

സാഹിത്യകൃതികൾ സമ്പുഷ്ടമാകണമെങ്കിൽ പരന്ന വായന വേണം. കഥയായാലും കവിതയായാലും വായനശീലവും അനുഭവ സമ്പത്തുമുള്ളവരിൽ നിന്നാണ് നല്ല സൃഷ്ടികൾ ഉണ്ടാകുന്നത്. മറുനാട്ടിലുള്ള എഴുത്തുകാർ നല്ലനല്ല കൃതികൾ തെരഞ്ഞെടുത്ത് വായിക്കാൻ ശ്രദ്ധിക്കണം അത് രചനയിൽ അവർക്ക് പ്രയോജനപ്പെടൂ എന്ന് സാഹിത്യ നിരൂപകൻ ഡോ. രാജേന്ദ്രൻ എടത്തുങ്കൽ പറഞ്ഞു.

പി. ഭാസ്കരൻ നമ്പ്യാർ (അക്ഷരപ്പന്തങ്ങൾ), ഇ. ഹരീന്ദ്രനാഥ് (ബൊക്ക തേടി), ടി.ഡി. ബാബു (ആദ്യ സമാഗമം), മിനി തോമസ് (ആത്മമന്ത്രം), അജിത് അനാരി (ഒറ്റപ്പെട്ടവൾ), രാജേന്ദ്രൻ കുറ്റൂർ (പെങ്ങൾ) എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സാഹിത്യ ശിൽപ്പശാലയായിരുന്നു ഇത്. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാർ സ്വാഗതവും കൺവീനർ രാജേന്ദ്രൻ കുറ്റൂർ നന്ദിയും പറഞ്ഞു. കൺവീനർമാരായ മിനി തോമസ്, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. നാട്ടിൽ നിന്നെത്തിയ സാഹിത്യകാരൻമാർക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ഭാരവാഹികൾ ഓണക്കോടി സമ്മാനിച്ചു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ