സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള സമാജം ഉള്‍വേ നോഡ

 
Mumbai

സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള സമാജം ഉള്‍വേ നോഡ

മധുരവിതരണവും നടന്നു

Mumbai Correspondent

നവിമുംബൈ: സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ച് കേരള സമാജം ഉള്‍വേ നോഡ. സമാജം ഓഫീസില്‍ നടന്ന ആഘോഷ ചടങ്ങുകളില്‍ ഭാരവാഹികളും അംഗങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർ പങ്കെടുത്തു.

സമാജം ജോയിന്റ് സെക്രട്ടറി മോഹനന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ട്രഷറര്‍ ഹണി വെന്നിക്കല്‍, വൈസ് പ്രസിഡന്റ് അലി മുഹമ്മദ്, മറ്റ് സമാജം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. ചടങ്ങിന് ശേഷം മധുരവിതരണവും നടന്നു.