മന്ദിര സമതി മാരത്തോണ്‍ 11ന്
മീരാറോഡ്: ശ്രീനാരായണ മന്ദിര സമിതി മീരാറോഡ്, ദഹിസര്‍, ഭയന്തര്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ എസ്എന്‍എംഎസ് മാരത്തോണ്‍ 2026 സംഘടിപ്പിക്കുന്നു. 11 ന് രാവിലെ 6 ന് മീരാറോഡ് ജോഗേഴ്‌സ് പാര്‍ക്കില്‍ നിന്ന് ആരംഭിക്കുന്ന മാരത്തോണ്‍ ജംഗിഡ് സര്‍ക്കിളിന് സമീപമുള്ള മന്ദിരസമിതി ഹാളിനു മുന്‍വശം സമാപിക്കും.
ആരോഗ്യവും ഐക്യവും മാനവികതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രാവിലെ 5.45ന് തന്നെ എത്തിച്ചേരണമെന്നും യൂണിറ്റ് സെക്രട്ടറി സുമിന്‍ സോമന്‍ അറിയിച്ചു.
3 കിലോമീറ്റര്‍ ഓട്ടം, 3 കിലോമീറ്റര്‍ നടത്തം, 5 കിലോമീറ്റര്‍ ഓട്ടം എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. 3 കിലോമീറ്റര്‍, 5 കിലോമീറ്റര്‍ ഓട്ടവിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടി-ഷര്‍ട്ട്, മെഡല്‍, പ്രഭാതഭക്ഷണം എന്നിവ നല്‍കും. ഫോണ്‍: 98928 8452