വിഷുദിനത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

 
Mumbai

വിഷുദിനത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

15 പേര്‍ പങ്കെടുത്തു

Mumbai Correspondent

മുംബൈ: ആദര്‍ശ വിദ്യാലയത്തിന്‍റെ 1977 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓര്‍മ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തില്‍ നടന്നു. എന്‍ആര്‍ഐയായ ശശിധരന്‍ സഹപാഠികളെ വീണ്ടും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഗമം അതിവേഗം സംഘടിപ്പിച്ചത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കാന്‍ ശശികുമാര്‍ നായരും കെ.ജി. സുരേഷും നല്‍കിയ നേതൃത്വവും പരിശ്രമവും ശ്രദ്ധേയമായി. 49 വര്‍ഷങ്ങള്‍ക്ക് ശേഷം സഹപാഠികളെ വീണ്ടും കണ്ടുമുട്ടിയതില്‍ നളിനി ഉള്‍പ്പെടെയുള്ളവര്‍ അതിയായ സന്തോഷം പങ്കുവെച്ചു.

വിവിധ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന സഹപാഠികളെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുകയും ചെയ്തു. വിഷു ആഘോഷങ്ങളുടെ തിരക്കിനിടയിലും 15 പേര്‍ പങ്കെടുത്തു

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി