വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഓണാഘോഷം

 
Mumbai

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഓണാഘോഷം നടത്തി

ഡോ. ശ്രീകാന്ത് ഷിന്‍ഡെ എംപി പരിപാടി ഉദ്ഘാടനം ചെയ്തു

Mumbai Correspondent

മുംബൈ: കേരളീയ സംസ്‌കാരത്തിന്റെ പൈതൃകവും മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് കല്യാണ്‍ എംപി ഡോ. ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു. നാടും ഭാഷയും വിട്ട് വിവിധ പ്രദേശങ്ങളില്‍ ജീവിക്കുമ്പോഴും സ്വന്തം സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദേഹം.ചലച്ചിത്ര നടന്‍ ജയരാജ് വാരിയര്‍ മുഖ്യാതിഥിയായിരുന്നു. രാജേഷ് മോറെ എം എല്‍ എ. മുന്‍ ലോകസഭാംഗം ആനന്ദ് പരഞ്ജ്പെ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പേട്രണ്‍ ഡോ. ഉമ്മന്‍ ഡേവിഡ്, പ്രസിഡന്റ് ഡോ. റോയ് ജോണ്‍ മാത്യു, സെക്രട്ടറി ഡൊമിനിക് പോള്‍ എന്നിവര്‍ വേദി പങ്കിട്ടു. സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും ഭാരവാഹികള്‍ വിശദീകരിച്ചു.തുടര്‍ന്ന് ഗണേഷ് അയ്യര്‍ (ഡോംബിവ്ലി), ഷീന ശങ്കര്‍ (കോപ്പര്‍ഖൈര്‍ണെ), മാധുരി പ്രതാപ് (താനെ), സുജിത ബാലകൃഷ്ണന്‍, തനിമ, ഡോംബിവ്ലി എന്നിവരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

ഇന്ത്യയുടെ വ്യോമ പ്രതിരോധം കൂടുതൽ കരുത്തുറ്റതാകും; റഷ്യയിൽ നിന്ന് അഞ്ച് എസ്-400 കൂടി എത്തിയേക്കും

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില വർധിച്ചു

മുംബൈയിൽ ടാക്സി, ഓട്ടോറിക്ഷ നിരക്ക് ഉയർത്തി

പഴകിയ ലേയ്സും മാഗിയും എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ

മുസ്ലിങ്ങൾ വോട്ട് ബാങ്ക്; വന്ദേമാതരത്തെ കോൺഗ്രസ് എതിർത്തത് പ്രീണന രാഷ്ട്രീയത്തിന്‍റെ പേരിൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്