കല്യാണ്‍ ഈസ്റ്റ് കേരള സമാജം ഓണാഘോഷം നടത്തി
താനെ: ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷമായ ''ഓണാരവം 2026'' വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. കോല്‍സേവാടി മോഡല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറിയത്.
രാവിലെ ഒന്‍പതരയോടെ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് ഔദ്യോഗികമായി തുടക്കമായി.വിവിധയിനം കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം സംഘടിപ്പിച്ച വടംവലി മത്സരവും ഓണസദ്യയും ഓണാരവം 2026-ന്റെ പ്രധാന ആകര്‍ഷണങ്ങളായി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുര്‌സ്‌കാരങ്ങളും നല്‍കി