ഗുരുധർമ പ്രചാരണം;രണ്ടാംഘട്ട മത്സരങ്ങൾ ഗുരുദേവഗിരിയിൽ

 
Mumbai

ഗുരുധർമ പ്രചാരണം: രണ്ടാംഘട്ട മത്സരങ്ങൾ ഞായറാഴ്ച ഗുരുദേവഗിരിയിൽ

ചോദ്യോത്തര മത്സരത്തിന്‍റെയും പ്രസംഗമത്സരത്തിന്‍റെയും രണ്ടാം ഘട്ടം

Mumbai Correspondent

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെയും സാംസ്കാരിക വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ നടന്നുവരുന്ന `ഗുരുവിനെ അറിയാൻ' എന്ന ഗുരുധർമ പ്രചാരണ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള ചോദ്യോത്തര മത്സരത്തിന്‍റെയും പ്രസംഗമത്സരത്തിന്‍റെയും രണ്ടാം ഘട്ടം ഞായറാഴ്ച ഗുരുദേവഗിരിയിൽ നടക്കും. രാവിലെ 10 നു ആരംഭിക്കുന്ന സോൺ തലത്തിലുള്ള ഈ മത്സരങ്ങളിൽ സമിതിയുടെ വാശി, പൻവേൽ സോണുകളിൽ നിന്നുള്ളവരാണ് പങ്കെടുക്കുന്നത്. രാവിലെ 10 മുതൽ ചോദ്യോത്തര മത്സരവും ഉച്ചയ്ക്കുശേഷം പ്രസംഗ മത്സരവുമാണ് നടക്കുക.

പിന്നീട് വരുന്ന ഞായറാഴ്ചകളിൽ ഒന്ന് മുതൽ 6 വരെയുള്ള സോണുകളിൽ മത്സരം നടത്തുന്നതാണ്

സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ അവസാനഘട്ടവും സമാപന സമ്മേളനവും നവംബർ അവസാനം നടക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

ഓസ്ട്രേലിയൻ പര്യടനം: സഞ്ജു ഏകദിന ടീമിൽ ഇല്ല

''സർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കൾ''; രൂക്ഷ വിമർശനവുമായി എംഎൽഎ

കോൾഡ്രിഫ് കഫ് സിറപ്പിന് കേരളത്തിൽ നിരോധനം; വ്യാപക പരിശോധന

ലൈംഗിക തൊഴിലാളികളെ കൊള്ളയടിച്ചു ; സിംഗപ്പുരിൽ രണ്ട് ഇന്ത്യക്കാർക്ക് തടവും ചൂരൽ അടിയും

വർക്കലയിൽ വിദേശ പൗരന് ക്രൂരമർദനം; ഗുരുതര പരുക്ക്