അമൃതാനന്ദ മയി

 
Mumbai

മാതാ അമൃതാനന്ദമയി വീണ്ടും മുംബൈയിലേക്ക്

ഏഴര വര്‍ഷത്തിന് ശേഷമാണ് മുംബൈയില്‍ എത്തുന്നത്

Mumbai Correspondent

മുംബൈ: ഏഴര വര്‍ഷത്തിന് ശേഷം മാതാ അമൃതാനന്ദമയി വീണ്ടും മുംബൈ നഗരത്തിലേക്ക് എത്തുന്നു. നവി മുംബൈയിലെ നെരൂള്‍ മഠത്തില്‍ വച്ചാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ അമൃതസംഗമവും പ്രത്യേക പൂജകളും സംഘടിപ്പിച്ചിരിക്കുന്നത്.

നവംബര്‍ 18 ബുധനാഴ്ച രാവിലെ 5:30-ന് ശ്രീ ലളിതാ സഹസ്രനാമ ജപത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് 7:15 മുതല്‍ 8:15 വരെ രാഹു ദോഷ നിവാരണ പൂജയും 8:30 മുതല്‍ 8:50 വരെ ശ്രീ ലളിതാ ത്രിശതി ജപവും നടക്കും. 9:00 മണിക്ക് 'എംബ്രേസിങ് ദി വേള്‍ഡ്', 9:50-ന് സത്സംഗ്, തുടര്‍ന്ന് 10:20-ന് 'എംബ്രേസിങ് ദി വേള്‍ഡ്' (തുടര്‍ച്ച) എന്നിവ ഉണ്ടായിരിക്കും. രാവിലെ 11:00-ന് അമ്മയുടെ ആഗമനത്തോടൊപ്പം ഉദ്ഘാടന ചടങ്ങും ഭജന്‍, സത്സംഗ്, ധ്യാനം, ദര്‍ശനം എന്നിവയും ആരംഭിക്കും.

നവംബര്‍ 19 വ്യാഴാഴ്ചയും രാവിലെ 5:30-ന് ശ്രീ ലളിതാ സഹസ്രനാമ ജപത്തോടെ തുടക്കം കുറിക്കും. തുടര്‍ന്ന് 7:15 മുതല്‍ 8:15 വരെ ശനി ദോഷ നിവാരണ പൂജയും 8:30 മുതല്‍ 8:50 വരെ ശ്രീ ലളിതാ ത്രിശതി ജപവും നടക്കും. 9:00 മണിക്ക് 'എംബ്രേസിങ് ദി വേള്‍ഡ്', 9:50-ന് സത്സംഗ്, 10:20-ന് 'എംബ്രേസിങ് ദി വേള്‍ഡ്' എന്നിവയ്ക്ക് ശേഷം രാവിലെ 11:00 മണിയോടെ അമ്മയുടെ ആഗമനവും ഭജന്‍, സത്സംഗ്, ധ്യാനം, ദര്‍ശനം എന്നിവയും ഉണ്ടാകും.