ഐരോളി അയ്യപ്പ ക്ഷേത്രത്തില്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 24ന്

 
Mumbai

ഐരോളി അയ്യപ്പ ക്ഷേത്രത്തില്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 24ന്

അന്നദാനവും ഉണ്ടായിരിക്കും

Mumbai Correspondent

നവിമുംബൈ: ഐരോളി അയ്യപ്പ ക്ഷേത്രത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ 24ന് നടക്കും. ശനിയാഴ്ച വൈകിട്ട് 7.30ന് ഭജനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് സത്യപ്രതിജ്ഞ. രാത്രി 8.45-ന് കൂട്ടപ്രാര്‍ഥന. 9 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 10 മണി മുതല്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണത്തോടെ ചടങ്ങുകള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9820835724 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.