ന്യൂ ബോംബെ കേരളീയ സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

 
Mumbai

ന്യൂ ബോംബെ കേരളീയ സമാജം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഡിസംബര്‍ 6ന് രാവിലെ 8.30 മുതല്‍

Mumbai Correspondent

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ ആറിന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ നെരൂള്‍ എന്‍ബികെഎസ് കോംപ്ലക്‌സിലാണ് ക്യാമ്പ് നടക്കുക. സമാജം അംഗങ്ങളിലേക്ക് ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം.

ബ്ലഡ് പ്രഷര്‍, റാന്‍ഡം ബ്ലഡ് ഷുഗര്‍, ഇസിജി, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ദന്തപരിശോധന, നേത്രപരിശോധന, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നീ സേവനങ്ങള്‍ ക്യാമ്പില്‍ പൂര്‍ണമായും സൗജന്യമായി ലഭിക്കും.

കൂടാതെ, മിതമായ നിരക്കില്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. 299 രൂപയുടെ ഹെല്‍ത്തി ഹാര്‍ട്ട് പാക്കേജില്‍ സിബിസി, റാന്‍ഡം ബ്ലഡ് ഷുഗര്‍, ലിപ്പിഡ് പ്രൊഫൈല്‍, ഇസിജി എന്നിവയും, 299 രൂപയുടെ ഡയബറ്റിസ് സ്‌ക്രീനിങ് പാക്കേജില്‍ എച്ച്ബിഎ1സി, ഫാസ്റ്റിങ്-പോസ്റ്റ് പ്രാന്‍ഡിയല്‍ ഗ്ലൂക്കോസ് പരിശോധനകളും, 299 രൂപയുടെ തൈറോയ്ഡ് കോംപ്രിഹെന്‍സീവ് പ്രൊഫൈല്‍ പാക്കേജില്‍ സിബിസി, ടി3, ടി4, ടിഎസ്എച്ച് പരിശോധനകളും ഉള്‍പ്പെടുന്നു.ഫോണ്‍: 98214 24978, 9819727850