ഡോംബിവിലി ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയല്‍ ക്വിസ് മത്സരം നടത്തി
ഡോംബിവിലി: ഡോംബിവിലി ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന 26-ാമത് കുഞ്ഞമ്മ ഡേവിഡ് മെമ്മോറിയല്‍ റോളിങ് ട്രോഫി ക്വിസ് മത്സരത്തില്‍ കല്യാണ്‍, ഭിവണ്ടി, അംബര്‍നാഥ്, ഡോംബിവിലി മേഖലകളില്‍ നിന്നായി 17 സ്‌കൂളുകള്‍ പങ്കെടുത്തു.
കല്യാണ്‍ സെന്റ് തോമസ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ബി.ടി. ഗായ്ക്വാഡ് സ്‌കൂള്‍ ഒന്നാം റണ്ണറപ്പായപ്പോള്‍ സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ രണ്ടാം റണ്ണറപ്പായി. സൗരഭ് ബേനിവാല്‍ ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു.
ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍, കോളേജ് സ്ഥാപനങ്ങളുടെ സ്ഥാപക പ്രിന്‍സിപ്പലും ഡയറക്ടറുമായ ഡോ. ഉമ്മന്‍ ഡേവിഡിന്റെ മാതാവ് കുഞ്ഞമ്മയുടെ സ്മരണയ്ക്കായാണ് റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയിരിക്കുന്നത്.