ഓടുന്ന ട്രെയ്നിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ടു
മുംബൈ: ലോക്കല്‍ ട്രെയ്നിൽ യാത്രക്കാര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രക്കാരനെ ഓടുന്ന ട്രെയ്നിൽ നിന്ന് തള്ളിയിട്ടു. ചര്‍ച്ച്ഗേറ്റ് -വിരാര്‍ ഫാസ്റ്റ് ലോക്കലില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ട്രെയ്നിന്‍റെ വാതില്‍ക്കല്‍ നിന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം. വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു.