ഡോംബിവ്ലിയില്‍ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു

 
Mumbai

ഡോംബിവ്ലിയില്‍ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു

കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ രചിച്ച കഥകളുടെ അവലോകനം നടത്തി

Mumbai Correspondent

താനെ: കേരളീയ സമാജം ഡോംബിവ്ലിയുടെ സെപ്റ്റംബര്‍ മാസ സാഹിത്യസായാഹ്നം ''കണക്കൂരിന്‍റെ കഥായനങ്ങള്‍'' നടന്നു. മാധ്യമപ്രവര്‍ത്തകനായ എം.ജി. അരുണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എഴുത്തുകാരനായ കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ രചിച്ച കഥകളുടെ അവലോകനത്തില്‍ സാഹിത്യ സഹയാത്രികരായ ലിനോദ് വര്‍ഗ്ഗീസ്, നാരായണന്‍കുട്ടി ആര്‍, സന്തോഷ് പല്ലശ്ശന, അമ്പിളി കൃഷ്ണകുമാര്‍, ലീന നായര്‍, കെ. രാജന്‍, വിജയ മേനോന്‍, തുളസി മണിയാര്‍, സുനി സോമരാജന്‍, ഡോ. പി .പി രാധാകൃഷ്ണന്‍, ഉണ്ണി ചങ്കത്ത്, ജ്യോതിലക്ഷ്മി നമ്പ്യാര്‍, സുരേഷ് നായര്‍, സുനില്‍ കല്ലിക്കട, സി.എച്ച് ബാലക്കുറുപ്പ്, ഓമനക്കുട്ടന്‍ നെടുമുടി, മിനി വേണുഗോപാല്‍, കെ.എ.ജി വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ മറുപടിപ്രസംഗം നടത്തി. കേരളീയ സമാജം ആര്‍ട്ട്‌സ് ആൻഡ് കള്‍ച്ചര്‍ സെക്രട്ടറി കെ.കെ. സുരേഷ്ബാബു സ്വാഗതവും സമാജം സാഹിത്യവിഭാഗം കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ നന്ദിയും പറഞ്ഞു.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

മൊഴി പിൻവലിക്കണമെന്ന് സത്യവാങ്മൂലം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ

യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് പേർ മരിച്ചു

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ