മലയാളം മിഷന്‍

 
Mumbai

മലയാളം മിഷന്‍ പൊതുയോഗം നടത്തി

ഭാരവാഹികളെ തെരഞ്ഞെടുത്തു

Mumbai Correspondent

മുംബൈ:മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ കല്യാണ്‍-ബദലാപൂര്‍ മേഖലയുടെ പൊതുയോഗം നടത്തി. പ്രേമന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഖല സെക്രട്ടറി ടി.വി രതീഷ് സ്വാഗതം ആശംസിച്ചു.

മേഖലയിലെ പഠനകേന്ദ്രങ്ങളായ ബദലാപ്പൂര്‍ കൂല്‍ഗാവ് സമാജത്തിന്റെ 02 പഠനകേന്ദ്രങ്ങളിലെയും അംബര്‍നാഥ് കേരള സമാജത്തിന്‍റെ കീഴിലുള്ള 2 പഠനകേന്ദ്രങ്ങളിലെയും അംബര്‍നാഥ് ശ്രീ നാരായണ മന്ദിര സമിതി, ഉല്ലാസ്‌നഗര്‍ ഉല്ലാസ് ആര്‍ട്‌സ് ആന്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍, ഉല്ലാസ്‌നഗര്‍ ശ്രീ നാരായണ മന്ദിര സമിതി, കല്യാണ്‍ ഈസ്റ്റ് സെന്‍ട്രല്‍ കേരള സമാജം എന്നീ പഠന കേന്ദ്രങ്ങളിലെയും അധ്യാപകരും പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും പൊതു യോഗത്തില്‍ പങ്കെടുത്തു.

മേഖലാ കോഓർഡിനേറ്റര്‍ സിന്ധു വിജയന്‍ 2 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. മുംബൈ ചാപ്റ്റര്‍ പ്രസിഡന്‍റ് ആര്‍.ഡി. ഹരികുമാര്‍ നീരീക്ഷകനായിരുന്നു. എല്ലാ പഠനകേന്ദ്ര ങ്ങളിലെയും പ്രതിനിധികള്‍ അതാതു പഠനകേന്ദ്രത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. 2026 -2028 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡന്റ് ആയി ഹരീഷ് ചാണശ്ശേരിയെയും, സെക്രട്ടറിയായി ടി വി രതീഷിനെയും തെരഞ്ഞെടുത്തു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ