പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത് വിട്ടയച്ചവര്‍ക്ക് വീണ്ടും നോട്ടീസ്

 
Mumbai

പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത് വിട്ടയച്ചവര്‍ക്ക് വീണ്ടും നോട്ടീസ്

മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം

Mumbai Correspondent

മുംബൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിഷേധിക്കുന്ന നൂറുകണക്കിന് പേരെ മുംബൈ പൊലീസ് അറസ്റ്റുചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ വാട്ട്സാപ്പിൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാണ് നോട്ടീസ്. യുവാക്കളെ ഭയപ്പെടുത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതായാണ് ആരോപണം. . പൊലീസ് നടപടി നേരിടുന്നവരെ പ്രതിനിധീകരിക്കാന്‍ ഒട്ടേറെ അഭിഭാഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.

മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. യോഗ്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ഒരു തൊഴിലാണ് വൈദ്യശാസ്ത്രം. അത്തരം ക്രമക്കേടുകളെ ഇന്ന് ഞങ്ങള്‍ ചോദ്യം ചെയ്തില്ലെങ്കില്‍, നാളെ മറ്റ് മത്സര പരീക്ഷകളില്‍ ഇത് ആവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നുമാണ് വിദ്യാര്‍ഥികളുടെ പ്രതികരണം.

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്

വൈദ്യുതി നിയന്ത്രണം തുടരും; 'പവര്‍ കട്ട്' അലര്‍ട്ട് വ്യാഴാഴ്ച മുതൽ‌

എച്ച്പിവി വാക്സിനേഷൻ ക്യാംപയിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

റെക്കോഡ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഗുരുവായൂർ ക്ഷേത്രം; സെപ്റ്റംബർ 13ന് 400ലേറെ വിവാഹങ്ങൾ