ദീപാവലി ആഘോഷം

 
Mumbai

ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം വൃദ്ധസദനത്തില്‍ ദീപാവലി ആഘോഷം നടത്തി

മധുരപലഹാരങ്ങളും നല്‍കി

Mumbai Correspondent

താനെ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹില്‍ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘത്തിന്റെ നേതൃത്വത്തില്‍ പരംശാന്തിദാം വൃദ്ധാശ്രമത്തിലെ അന്തേവാസികള്‍ക്ക് മധുരപലഹാരങ്ങളും വിഭവങ്ങളും അടങ്ങിയ സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു. ഭക്തസംഘത്തെ പ്രതിനിധീകരിച്ച് ശശികുമാര്‍ നായര്‍, രഞ്ജീവ് പിള്ള, രമേശ് എസ്. ഗോപാലന്‍, രമ രമേശ്, രാധാ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

ഉത്സവാഘോഷങ്ങളുടെ വേളയില്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനും അവരോടൊപ്പം സ്‌നേഹവും കരുതലും പങ്കുവയ്ക്കുന്നതിനുമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിച്ചത്.