രാഹുല്‍ ഗാന്ധി

 
Mumbai

കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാര്‍ക്കായി ക്യാംപ് സംഘടിപ്പിക്കുന്നു

10 ദിവസത്തേക്കാണ് ക്യാമ്പ്

Mumbai Correspondent

മുംബൈ: കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമാര്‍ക്കായി 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക റെസിഡന്‍ഷ്യല്‍ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. നാസിക്കിലാണ് ക്യാംപ് നടക്കുന്നത്.

പാര്‍ട്ടിയുടെ സംഘടനാ അടിത്തറ കൂടുതല്‍ ഭദ്രമാക്കുന്നതിനും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ ഭാരവാഹികളെ സജ്ജരാക്കുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

വിവിധ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രസിഡന്‍റുമാര്‍ പങ്കെടുക്കുന്ന ക്യാപിൽ പാര്‍ട്ടി നയങ്ങള്‍, സംഘടനാ തന്ത്രങ്ങള്‍, പ്രാദേശികതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തീവ്ര പരിശീലനം നല്‍കും. 10 ദിവസത്തെ ക്യാംപിലൂടെ ജില്ലാ നേതൃത്വത്തിന് പുതിയ ഊര്‍ജ്ജം പകരുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.