ജി. എസ്. പിള്ള

 
Mumbai

മുംബൈയിൽ സിജെപി സമരത്തില്‍ പങ്കെടുക്കുന്നതിനിടെ മലയാളി മരിച്ചു

സംസ്‌കാരം ശനിയാഴ്ച വൈകിട്ട്

Mumbai Correspondent

മുംബൈ: സിജെപി ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ മലയാളി അന്തരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിയും താനെ ദോസ്തി വെസ്റ്റ് കൗണ്ടി നിവാസിയുമായ ജി. എസ്. പിള്ള (ഗോപാലകൃഷ്ണ എസ്. പിള്ള ,75) ആണ് മരിച്ചത്.

വൈകിട്ട് നാലരയോടെയാണു ജി. എസ്. പിള്ള ശിവാജി പാര്‍ക്കിലെ പ്രതിഷേധ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റെയില്‍വേയില്‍ നിന്ന് വിരമിച്ച ജി. എസ്. പിള്ള അറിയപ്പെടുന്ന യൂണിയന്‍ നേതാവായിരുന്നു. കേരളീയ കേന്ദ്ര സംഘടന, ആത്മ, കല്‍വ കൈരളി സമാജം എന്നിവയുടെ ഭാരവാഹിയായും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 5ന് താനെ വെസ്റ്റിലെ ബാല്‍കും ഹിന്ദു ശ്മശാനത്തില്‍ (വൈകുണ്ഠ ധാം) നടക്കും