ടിബി മുക്ത മുംബൈയ്ക്കായി പദയാത്ര സംഘടിപ്പിച്ചു

 
Mumbai

ടിബി മുക്ത മുംബൈയ്ക്കായി പദയാത്ര സംഘടിപ്പിച്ചു

ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ പദയാത്രയ്ക്ക് നേതൃത്വം നല്‍കി

Mumbai Correspondent

മുംബൈ: ക്ഷയരോഗ പ്രതിരോധം, നേരത്തേയുള്ള രോഗനിര്‍ണയം, ചികിത്സ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ടിബി മുക്ത മുംബൈ' കാംപെയ്നിന്‍റെ ഭാഗമായി ചേരിപ്രദേശ ബോധവത്കരണ പദയാത്ര സംഘടിപ്പിച്ചു. ചെമ്പൂരിലെ ശ്രീനാരായണഗുരു കോളേജ് ഓഫ് കൊമേഴ്സ് കാമ്പസില്‍ നിന്നാണ് യാത്രം ആരംഭിച്ചത്.

മഹാരാഷ്ട്ര ലോക്ഭവന്‍, മഹാരാഷ്ട്ര എന്‍.എസ്.എസ് സെല്‍, മുംബൈ സര്‍വകലാശാല, എം.സി.ജി.എം, ശ്രീ നാരായണ ഗുരു കോളേജ് ഒഫ് കൊമേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മഹാരാഷ്ട്ര ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ പദയാത്രയ്ക്ക് നേതൃത്വം നല്‍കി. മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. രവീന്ദ്ര ഡി. കുല്‍ക്കര്‍ണി, സിനിമാതാരങ്ങളായ രാകേഷ് ബേഡി, ശിവ് താക്കറെ, ആസിഫ് ഭാംലെ തുടങ്ങിയ പ്രമുഖരും മുംബൈ സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നിന്നുള്ള 1,500 ഓളം എന്‍.എസ്.എസ് വളണ്ടിയര്‍മാരും സജീവമായി പങ്കെടുത്തു

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്