ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡാക്രമണം

 

representative image

Mumbai

ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം

പൊലീസ് കേസെടുത്തു

Mumbai Correspondent

മുംബൈ: സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിക്കെതിരേ ബൈക്കിലെത്തിയ അജ്ഞാതന്‍ ആസിഡ് എറിഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാനഗര്‍ ജില്ലയിലെ സംഗമ്നര്‍ താലൂക്കിലാണ് സംഭവം.

വാദ്ഗാവ്പാന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരേയാണ് അജ്ഞാതന്‍ ആസിഡ് ആക്രമണം നടത്തിയത്. വേനല്‍ക്കാല സമയക്രമംകാരണം പ്രദേശത്തെ സ്‌കൂളുകള്‍ അതിരാവിലെയാണ് പ്രവര്‍ത്തിക്കുന്നത്.

സ്‌കൂള്‍സമയം കഴിഞ്ഞ് വിദ്യാര്‍ഥിനി തന്‍റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം നടന്നത്. അക്രമി പെട്ടെന്ന് കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് മുഖത്ത് ആസിഡ് ഒഴിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തും വലതുകണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

100 കിലോ 20 തവണ ബെഞ്ച് പ്രസ് ചെയ്ത് മംഗോളിയൻ പ്രസിഡന്‍റ്; ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം: മനഃപൂർവം തീവച്ചതെന്ന് റെയിൽവേ പൊലീസ്

പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു 'ചായ കുടിക്കാൻ പോയതല്ലല്ലോ'; പ്രതികരണവുമായി അലൻ ഷുഹൈബ്