സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഭോപ്പാല്‍-മുംബൈ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

 
Mumbai

സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ഭോപ്പാല്‍-മുംബൈ വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

വിമാനത്തില്‍ 175 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു.

Mumbai Correspondent

മുംബൈ: മുംബൈയില്‍ നിന്ന് ഭോപ്പാലിലേക്ക് പോയഎയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറക്കേണ്ടിവന്നു. വിമാനത്തില്‍ 175 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു.

പൈലറ്റ് എയര്‍ ട്രാഫിക് നിയന്ത്രണ വിഭാഗത്തെ വിവരം അറിയിച്ചതോടെ അടിയന്തര സുരക്ഷാ നടപടികള്‍ എടുത്താണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഏകദേശം 3.20ഓടെ വിമാനം സുരക്ഷിതമായി ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കാനായി.

തകരാര്‍ പരിഹരിക്കേണ്ടതിന്‍റെ ഭാഗമായി ഭോപ്പാലില്‍ നിന്ന് മുംബൈയിലേക്കുള്ള തിരിച്ചുപറക്കല്‍ റദ്ദാക്കി. ഈ സര്‍വീസില്‍ യാത്ര ചെയ്യേണ്ടിരുന്ന 178 യാത്രക്കാര്‍ക്ക് മറ്റു യാത്രാസൗകര്യങ്ങള്‍ ഒരുക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

സമയോചിതമായ ഇടപെടലും സുരക്ഷാ സംവിധാനങ്ങളുടെ ജാഗ്രതയും മൂലം വന്‍ ദുരന്തം ഒഴിവായതായി അധികൃതര്‍ വിലയിരുത്തി.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു

ഡൽഹിയിൽ സ്കൂളിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു