ആനന്ദ് പട്‌വർധൻ

 
Mumbai

ആനന്ദ് പട്‌വർധന് മുംബൈ സര്‍വകലാശാലയില്‍ പ്രവേശനം നിഷേധിച്ചു‌

നേരത്തെ അനുമതി തേടിയില്ലെന്ന് സര്‍വകലാശാല

Mumbai Correspondent

മുംബൈ: ഡോക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്‌വർധന് മുംബൈ സര്‍വകലാശാല പ്രവേശനം നിഷേധിച്ചു. ഫെബ്രുവരി 28 മുതല്‍ കലിന കാമ്പസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന ബുദ്ധസന്ന്യാസി ഭാംതെ വിമംസയെ കാണാനെത്തിയപ്പോഴാണ് ഗേറ്റില്‍ തടഞ്ഞത്. പ്രത്യേകകാരണം ഒന്നും പറയാതെയാണ് നടപടിയെന്ന് ആനന്ദ് പട്‌വർധൻ ആരോപിച്ചു.

അതേസമയം, പട്‌വർധനെ പ്രത്യേകമായി വിലക്കിയെന്ന വാര്‍ത്ത സര്‍വകലാശാല നിഷേധിച്ചു. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനമെന്നും സർവകലാശാല പറയുന്നു.

ഉറുദു വിഭാഗത്തിന്‍റെ പരിപാടിക്ക് ക്ഷണിച്ച ബോളിവുഡ് താരം നസറുദ്ദീന്‍ ഷായെയും സര്‍വകലാശാല ഏതാനും ആഴ്ചകള്‍ മുന്‍പ് ഒഴിവാക്കിയിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിരുന്നു.

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

നേപ്പാളിൽ വീണ്ടും ഹിമപാതം

"മുഖ്യമന്ത്രി പറഞ്ഞിട്ടല്ല, അമിത് ഷായ്ക്ക് എതിരായ പ്രതിഷേധ വിഡിയോ നീക്കിയത് മന്ത്രിയായതിനാൽ"; വ്യക്തമാക്കി ഒ.ജെ. ജനീഷ്

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!