ദീപാവലി പലഹാരം വിദേശത്തേക്ക് അയയ്ക്കാന്‍ പ്രത്യേക പാഴ്‌സല്‍ സംവിധാനവുമായി തപാല്‍ വകുപ്പ്

 
Mumbai

ദീപാവലി പലഹാരം വിദേശത്തേക്ക് അയയ്ക്കാൻ പ്രത്യേക പാഴ്‌സല്‍ സംവിധാനവുമായി തപാല്‍ വകുപ്പ്

നിരക്ക് പലഹാരത്തിന്റെ തൂക്കത്തിന് അനുസരിച്ച്

Mumbai Correspondent

മുംബൈ: ദീപാവലി പലഹാരങ്ങള്‍ വിദേശങ്ങളിലുള്ള ബന്ധുക്കള്‍ക്ക് സമ്മാനമായി അയച്ചുകൊടുക്കാന്‍ തപാല്‍ വകുപ്പ് പ്രത്യേക പാഴ്‌സല്‍ സംവിധാനം ഏര്‍പ്പെടുത്തി. ദീപാവലി അടുത്തു വരുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ അടക്കം ഇരുന്നൂറോളം വിദേശ രാജ്യങ്ങളിലേക്ക് ഈ പാഴ്‌സല്‍ സേവനം ലഭ്യമാക്കാനാണ് തപാല്‍ വകുപ്പ് ഉദ്ദേശിക്കുന്നത്. അയയ്ക്കുന്ന പലഹാരത്തിന്റെ തൂക്കം അനുസരിച്ച് നിരക്കിന് വ്യത്യാസമുണ്ടാകും.

തപാല്‍ വിഭാഗത്തിന്റെ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പാഴ്‌സല്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി പണമടച്ചശേഷം അടുത്തുള്ള പോസ്റ്റോഫീസിലെ പോസ്റ്റ്മാന്‍ വീട്ടിലെത്തി പാര്‍സല്‍ കൊണ്ടുപോകും. ഇതിനായി ക്ലിക് ആന്‍ഡ് ബുക്ക് എന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജിപിഒ അല്ലെങ്കില്‍ അടുത്തുള്ള പോസ്റ്റോഫീസില്‍ നേരിട്ട് ചെന്നും പാഴ്‌സല്‍ അയക്കാവുന്നതാണ്.