കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് തിരുവനന്തപുരം ജില്ലാ പ്ര  സിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി  വി. മനോജ്

 
Mumbai

"ഭാരതീയ വ്യാപാര മഹോത്സവം ഭാരത ഉൽപ്പന്നങ്ങൾക്ക് പുത്തൻ ഉണർവേകും": ബി.സി. ഭാർട്ടിയ

മുതൽ 15 വരെ ഡൽഹി പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിൽ വച്ചാണ് ഭാരതീയ വ്യാപാര മഹോത്സവം നടക്കുന്നത്

MV Desk

ഭാരതീയ വ്യാപാര മഹോത്സവം ഭാരതീയ ഉൽപ്പന്നങ്ങൾക്ക് പുത്തൻ ഉണർവേകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ. ഓഗസ്റ്റ് 12 മുതൽ 15 വരെ ഡൽഹി പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിൽ വച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സും (CAIT) കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യാ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനും (ITPO) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാർഷിക-സേവന- വ്യാവസായിക - ആരോഗ്യ - ടൂറിസം - ഐ.ടി തുടങ്ങി സമസ്ത മേഖലകളിലെയും ഉൽപ്പന്നങ്ങൾ ഭാരതീയ വ്യാപാര മഹോത്സവത്തിൽ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പവലിനുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Vocal for Local, Local for Global മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തുന്ന മഹോത്സവത്തിലേക്ക് വിവിധ രാജ്യങ്ങളിലെ ബിസിനസുകാർ, നിക്ഷേപകർ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്തുള്ള മുഴുവൻ വിദേശ എംബസികൾ വഴിയും തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും മേൽ സൂചിപ്പിച്ച മേഖലകൾ ഉൾക്കൊള്ളുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെയും ദേശീയ ഭാരവാഹികൾ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൺ ഇന്ത്യാ വൺ ട്രേഡ് ലൈസൻസ് നടപ്പിലാക്കുവാൻ സംഘടന കേന്ദ്രസർക്കാരിന്മേൽ സമർദം ചെലുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. കെ സ്മാർട്ട് നിലവിൽ വന്നതിനുശേഷം പല വ്യാപാരികൾക്കും ലൈസൻസ് പുതുക്കുവാൻ കഴിഞ്ഞിട്ടില്ല. വ്യാപാര കേന്ദ്രങ്ങൾ തുടങ്ങുവാനും തുടങ്ങിയവ നിലനിർത്തുവാനുമുള്ള പിന്തുണയ്ക്കു പകരം തുടങ്ങിയവ പൂട്ടിക്കുവാനുള്ള ശ്രമത്തിന്റെ ഫലമായിട്ടുള്ള ഡിജിറ്റൽ ഉൽപ്പന്നമാണ് കെ. സ്മാർട് എന്ന് ന്യായമായും സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ യഹിയ കോയ, ദേശീയ കൗൺസിൽ അംഗങ്ങളായ ടോമി കുറ്റിയാങ്കൽ, സതീഷ് വസന്ത്, തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, വിവിധ വ്യാപാര സംഘടനകളുടെ സംസ്ഥാന നേതാക്കളായ വർഗീസ് കണ്ണമ്പള്ളി, കെ.ജെ. സെബാസ്റ്റ്യൻ, വേണുഗോപാലൻ നായർ, ബി. വിജയകുമാർ, കെ. ഗിരീഷ് കുമാർ, അർഷദ് കോക്ക്ടെയിൽ തുടങ്ങിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായി എസ്. എൻ. രഘുചന്ദ്രൻ നായർ (പ്രസിഡന്റ്) വി. മനോജ് (ജനറൽ സെക്രട്ടറി) ബി. വിജയകുമാർ (സീനിയർ വൈസ് പ്രസിഡന്റ്), അഹമ്മദ് ജവാദ് (ട്രഷറർ) എസ്. മോഹൻകുമാർ, കെ. ഗിരീഷ് കുമാർ, എസ്. ഷാജഹാൻ, ഉണ്ണികൃഷ്ണൻ ഗോപിനാഥ്, വി. വിക്രമൻ (വൈസ് പ്രസിഡന്‍റുമാർ) അർഷദ് കോക്ടെയിൽ, വി. മനോഷ്, അസീം അബ്ദുൾ റഷീദ്, ഇ. എ. വഹാബ്, രാജേഷ് വിശ്വം, എസ്. പി. കൈലാസ് (സെക്രട്ടറിമാർ).

കേരളത്തിൽ കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുംബൈയിൽ കനത്ത മഴ; വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂർ നേരത്തേക്ക് തടസപ്പെട്ടു

ഹെഡ്‌ലൈറ്റ് പണിമുടക്കി; മൊബൈൽ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ| Video

'രാജാവ് വീണ്ടും സിംഹാസനത്തിലേക്ക്'; ബാബർ അസമിന് ക‍്യാപ്റ്റൻ സ്ഥാനം തിരിച്ചു നൽകി പിസിബി

മഹാരാജാസ് ഹോസ്റ്റലിലെ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമം; അങ്കമാലിക്കാരനായ പൂർവ വിദ്യാർഥി പിടിയിൽ