പിറന്നാൾ കേക്കിൽ ചത്ത പല്ലി; കേക്ക് കഴിച്ചതിനു പിന്നാലെ നെഞ്ചുവേദന, കുട്ടികളടക്കം 11 പേർ ചികിത്സയിൽ

 
Mumbai

പിറന്നാൾ കേക്കിൽ ചത്ത പല്ലി; കേക്ക് കഴിച്ചതിനു പിന്നാലെ നെഞ്ചുവേദന, കുട്ടികളടക്കം 11 പേർ ചികിത്സയിൽ

കേക്ക് കഴിച്ചതിനു പിന്നാലെ ഇവർക്ക് വയറു വേദനയും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു

Namitha Mohanan

മുംബൈ: പിറന്നാൾ ദിവസം മുറിച്ച് കേക്കിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. ഈ കേക്ക് കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മഹാരാഷ്ട്രയിലെ നളസൊപാരയിലാണ് സംഭവം. പിറന്നാൾ ആഘോഷത്തിനെത്തിയ 7 കുട്ടികൾക്കും 4 സ്ത്രീകൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

കേക്ക് കഴിച്ചതിനു പിന്നാലെ ഇവർക്ക് വയറു വേദനയും നെഞ്ചുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു. ഇചിൽ 3 കുട്ടികൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.

25 കാരിയുടെ പിറന്നാളാഘോഷത്തിനെത്തിയ അയൽക്കാർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

ഉക്രെയ്നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്‍റിനു നേരേ റഷ്യൻ മിസൈൽ ആക്രമണം

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ദക്ഷിണ കൊറിയയെ അകറ്റി കിമ്മിന്‍റെ കൂട്ടുപിടിക്കാൻ ട്രംപിന്‍റെ നീക്കം