മലയാളം മിഷന്‍ പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം

 
Mumbai

മലയാളം മിഷന്‍ പ്രവര്‍ത്തനം സുതാര്യമാക്കണമെന്ന് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം

വിഡി സതീശന് കത്തയച്ചു

Mumbai Correspondent

മുംബൈ: പ്രവാസി മലയാളികളുടെ മക്കള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'മലയാളം മിഷന്‍' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. ബിജെപി മഹാരാഷ്ട്ര കേരള വിഭാഗം കണ്‍വീനര്‍ കെ.ബി. ഉത്തം കുമാറാണ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാളം മിഷനെ സിപിഎമ്മിന്‍റെ ആശയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ മറുനാടുകളിലെ മലയാളി സമാജങ്ങളെ പാര്‍ട്ടി വേദികളാക്കി സിപിഎം രാഷ്ട്രീയം കളിച്ചതിന്‍റെ ഫലമായി പല പ്രമുഖ സമാജങ്ങളും പിളര്‍ന്നുപോയ സാഹചര്യമുണ്ടായി.

സമാജങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇത്തരം രാഷ്ട്രീയക്കളികള്‍ പരാജയപ്പെട്ടപ്പോഴാണ്, കേരളത്തിലെ ഭരണത്തിന്റെ മറവില്‍ മലയാളം മിഷനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ബിജെപി ആരോപിച്ചു.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ