ബോംബെ കേരളീയ സമാജം ഓണാഘോഷം

 
Mumbai

ബോംബെ കേരളീയ സമാജം ഓണാഘോഷം നടത്തി

മന്ത്രിമാരുടെ സാന്നിധ്യം ശ്രദ്ധേയമായി

Mumbai Correspondent

മുംബൈ: ബോംബെ കേരളീയ സമാജത്തിന്‍റെ ഓണാഘോഷ പരിപാടികള്‍ നടത്തി. രാവിലെ 9-30 ന് സമാജം ഭാരവാഹികള്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനവും വിവിധ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു.

മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ആശിഷ് ഷേലാര്‍ മുഖ്യാതിഥിയും മഹാരാഷ്ട്ര തുറമുഖ മത്സ്യ ബന്ധന വകുപ്പ് മന്ത്രി നിതേഷ് റാണെ വിശിഷ്ടാതിഥിയുമായിരുന്നു. സമാജത്തിന്‍റെ പ്രസിദ്ധീകരണമായ വിശാല കേരളം ഓണപതിപ്പിന്‍റെ പ്രകാശനവും നിര്‍വഹിച്ചു.

ഓണം പോലുള്ള ദേശീയാഘോഷങ്ങളാണ് നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ സങ്കല്‍പ്പങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ആശിഷ് ഷെലാര്‍ പറഞ്ഞു. സമാജം പ്രസിഡന്‍റ് ഡോ. എസ്. രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ. ആര്‍. ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി.എ. ശശി നന്ദിയും പറഞ്ഞു.

സമാജം നടത്തുന്ന കഥക്, യോഗ, ഭരതനാട്യം കുട്ടികളുടെ നൃത്തങ്ങള്‍, സംഗീതവേദി ഗായികാ ഗായകരുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ എന്നിവ അരങ്ങേറി. കൂടാതെ പന്‍വല്‍ നൃത്യാര്‍പ്പണ അവതരിപ്പിച്ച വിവിധ പരിപാടികളുമുണ്ടായിരുന്നു. സമാജം മുന്‍ ചെയര്‍മാന്‍ അഡ്വ: പി ജനാര്‍ദനന്‍, നര്‍ത്തകി നയനാ പ്രകാശ് എന്നിവരെ നിതേഷ് റാണെ ആദരിച്ചു.

അജിത് പവാർ അന്തരിച്ചു

ഡൽഹിയിൽ 10 - 14 വയസ് പ്രായമുള്ള 3 ആൺകുട്ടികൾ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

സന്നിധാനത്തെ ഷൂട്ടിങ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്‍റെ മൊഴിയെടുത്തു

ഉയർന്ന തിരമാല; സിസിലിയിൽ അതീവ ഗുരുതര സാഹചര്യം

''പറയാനുള്ളത് നേതൃത്വത്തോട് പറയും''; ദുബായിലെ ചർച്ച മാധ‍്യമ സൃഷ്ടിയെന്ന് തരൂർ