കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു

 
Mumbai

ബോറിവ്‌ലി മലയാളി സമാജം കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു

ഒന്നാം സമ്മാനം 15000 രൂപ

Mumbai Correspondent

മുംബൈ: ബോറിവ്‌ലി മലയാളി സമാജം രണ്ടാമത് കൈകൊട്ടിക്കളി മത്സരം ഓഗസ്റ്റ് 22ന് സംഘടിപ്പിക്കുന്നു. വൈകിട്ട് 5 മുതല്‍ ബോറിവ്ലി വെസ്റ്റിലെ ന്യൂ എം.എച്ച്.ബി കോളനിയിലുള്ള ബി.എം.എസ് ഓഡിറ്റോറിയത്തിലാണ് മത്സരം ഒരു ടീമില്‍ 8 പേര്‍ക്ക് മത്സരിക്കാം.1,000 രൂപയാണ് ഒരു ടീമിനുള്ള പ്രവേശന ഫീസ്.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 15,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും ട്രോഫിയുമാണ് സമ്മാനം. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയിന്‍റ് സെക്രട്ടറി ഒ.ആര്‍.ജി അജിത് കുട്ടി -: 9869243397, ജോയിന്റ് സെക്രട്ടറി ആര്‍ട്‌സ് നളിനി പിള്ള 7666177437

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം