എട്ട് മാസത്തിനിടെ സൈബർ തട്ടിപ്പുകാര്‍ കവര്‍ന്നത് 2119 കോടി രൂപ

 

freepik.com

Mumbai

എട്ട് മാസത്തിനിടെ സൈബര്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 2,119 കോടി രൂപ

ദിവസേന കവരുന്നത് 8 കോടിയിലധികം രൂപ

Mumbai Correspondent

മുംബൈ: ഈ വര്‍ഷം എട്ട് മാസത്തിനിടെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,119.69 കോടിരൂപയുടെ സൈബര്‍ തട്ടിപ്പുകള്‍. ഇതിൽ 587.40 കോടി മാത്രമേ തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചെടുക്കാന്‍ സൈബര്‍ വിഭാഗത്തിന് കഴിഞ്ഞുള്ളൂ. തട്ടിയെടുത്ത പണം സങ്കീര്‍ണമായ സാമ്പത്തിക ശൃംഖലകളിലൂടെ കടത്തിക്കൊണ്ടുപോകുന്നത് തടയാന്‍ പൊലീസിന് കഴിയുന്നില്ല.

തട്ടിയെടുത്ത പണം മാറ്റിയെടുക്കാന്‍ കുറ്റവാളികളെ സഹായിക്കുന്നത് മ്യൂള്‍ അക്കൗണ്ടുകളാണ്. മഹാരാഷ്ട്ര സൈബര്‍ പൊലീസിന്റെ കണക്കുകള്‍ പ്രകാരം, ജനുവരി ഒന്നിനും ഓഗസ്റ്റ് 31-നും ഇടയില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് 2,08,767 പരാതികള്‍ ലഭിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുതുക ഒരു ദിവസം ശരാശരി 8.72 കോടി വരും.