കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു

 
Representative image
Mumbai

കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു

കവിതകള്‍ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23

Mumbai Correspondent

നവി മുംബൈ: സാഹിത്യ സൗഹൃദസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് ഇഐഎസ് തിലകന്‍ സ്മാരക കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളി എഴുത്തുകാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

30 വരികളില്‍ കവിയാത്തതും നാല് മിനിറ്റിനകം അവതരിപ്പിക്കാന്‍ കഴിയുന്നതുമായ കവിതകളാണ് മത്സരത്തിന് അയക്കേണ്ടത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാധ്യമങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മത്സരാര്‍ഥിയുടെ സ്വന്തം രചനയായിരിക്കണം. ഒരാള്‍ക്ക് ഒരു കവിത മാത്രമേ അയക്കാനാകൂ.

മത്സരത്തിനായി സമര്‍പ്പിക്കുന്ന കവിതയില്‍ കവിയുടെ പേര് രേഖപ്പെടുത്താന്‍ പാടില്ല. കവിത, രചയിതാവിന്റെ ബയോഡാറ്റ, ഫോട്ടോ എന്നിവ പ്രത്യേകം രണ്ട് പേജുകളിലായി തയ്യാറാക്കി സമര്‍പ്പിക്കണം. ടൈപ്പ് ചെയ്ത കവിതയും അനുബന്ധ വിവരങ്ങളും സെപ്റ്റംബര്‍ 23ന് മുന്‍പായി ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ലിനോദ് വര്‍ഗീസ് 96190 93279

സജിനി രാഗസുധ 99238 85426

തുളസി മണിയാര്‍ 9930878253

മുരളീധരന്‍ വലിയവീട്ടില്‍ 9823884778

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഒഡീശ തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ 24 ജീവനക്കാർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു; അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഗുരുവായൂരിൽ റെക്കോർഡ് വിവാഹമാമാങ്കം; ഞായാറാഴ്ച 437 വിവാഹങ്ങൾ

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ